Friday, 30 April 2010

ലോകത്തിന്‍റെ പോക്ക്

ഇന്നലെ ഒരു വിരുതന്‍ പല്ലി എന്‍റെ നഗ്നതയെ എത്തിനോക്കി .
എന്‍റെ മനസ്സിന്‍റെ മാലിന്യത്തെ അവന്‍ ക്യാമറയില്‍ പകര്‍ത്തി .
നാളെ ഒരുപക്ഷേ എന്‍റെ കുത്തഴിഞ്ഞ വികാര വിചാരങ്ങളെ 
അവന്‍ ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചേക്കാം ......
വ്യഭിചരിച്ചു കഴിഞ്ഞ എന്‍റെ മനസ്സിന്‍റെ കാപട്യം നിങ്ങളും കണ്ടേക്കാം .
അങ്ങിനെ സംഭവിച്ചാല്‍ ......
ഈശ്വരാ രക്ഷതു .......