ജീവിത പാതയിലെവിടെയോ വച്ചെ -
നിക്കൊരു കുഞ്ഞു സ്വപ്നം
കളഞ്ഞു കിട്ടി .
മയില്‍പ്പീലി തുണ്ടുകല്‍ക്കിട -
യിലാ സ്വപ്നത്തെ
പുസ്തകതാളില്‍ ഒളിച്ചുവച്ചു .
പെറ്റുപെരുകുന്ന പീലികള്‍ക്കൊപ്പമാ
സ്വപ്നവും മെല്ലെ വളര്‍ന്നു വന്നു .
പെട്ടെന്നൊരു കൊടും കാറ്റിലാ
സ്വപ്നവും
പീലികള്‍ക്കൊപ്പം പറന്നു പോയി .