ജീവിത പാതയിലെവിടെയോ വച്ചെ -
നിക്കൊരു കുഞ്ഞു സ്വപ്നം
കളഞ്ഞു കിട്ടി .
മയില്‍പ്പീലി തുണ്ടുകല്‍ക്കിട -
യിലാ സ്വപ്നത്തെ
പുസ്തകതാളില്‍ ഒളിച്ചുവച്ചു .
പെറ്റുപെരുകുന്ന പീലികള്‍ക്കൊപ്പമാ
സ്വപ്നവും മെല്ലെ വളര്‍ന്നു വന്നു .
പെട്ടെന്നൊരു കൊടും കാറ്റിലാ
സ്വപ്നവും
പീലികള്‍ക്കൊപ്പം പറന്നു പോയി .
അയ്യോ കഷ്ടമായി പോയി... സ്വപ്നങ്ങള്‍ ഇങ്ങനെ കൊടുങ്കാറ്റില്‍ പാറാന്‍ തുടങ്ങിയാല്‍.......
ReplyDeleteകവിത കൊള്ളാം ട്ടോ
ഈ അഭിപ്രായങ്ങള്‍ക്കുള്ള “വേര്‍ഡ് വെരിഫിക്കേഷന്‍“ ഒഴിവാക്കി കൂടെ..
ReplyDeleteഈ കവിത നന്നായിരിക്കുന്നു. ഈ കവിത വായിച്ചപ്പോൾ വായാടിയുടെ ഈ കഥ ഓർമ്മവന്നു. എകാന്തതയുടെ കാമുകിയ്ക്ക് പുതുവത്സരാശംസകൾ
ReplyDeleteവായിച്ചു.
ReplyDelete