ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു ...
ബാല്യത്തില്‍ ...
കിട്ടിയത് സ്നേഹ സദ്രിസ്യമായ മറ്റേതോ വികാരം .
ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു
കൌമാരത്തില്‍ ...
കിട്ടിയത് ശരീരത്തെ ആഗ്രഹിച്ച കാമുകന്‍റെ പ്രണയം
ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു
യൌവനത്തില്‍ ...
കിട്ടിയത് ഭര്‍ത്താവിന്‍റെ ഔതാര്യപൂര്‍വമായ തലോടല്‍
ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു ...
വാര്‍ധക്യത്തില്‍ ...
കിട്ടിയത് മകന്‍റെ സാമിപ്യം
ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു
കണ്ടെത്തി ...
ശാശ്വത സ്നേഹം ...
മരണം ...!
njan snehathe anwoshichu , kandethi...... saswatha sneham..... maranam........ valare nannayirikkunnu......... aashamsakal...
ReplyDeleteഅന്വേഷിച്ചുകണ്ടെത്താം
ReplyDeleteഎന്തും പ്രതീക്ഷിക്കുകയും കിട്ടാതാവുകയും ചെയ്യുമ്പോഴാണല്ലോ വിഷമം ഉണ്ടാകുന്നത്...അല്ലെ..!!
ReplyDeleteചിന്താബന്ധുരമായ വരികള്‍. പക്ഷെ ചില അക്ഷരത്തെറ്റുകള്‍.(ഔതാര്യപൂര്‍വമായ,സദ്രിസ്യമായ)
ReplyDeleteശ്രദ്ധിക്കുമല്ലോ..?
ആശംസകള്‍!
thanks to all
ReplyDeleteമൃത്യുവില്‍ നിന്നും അമരത്വത്തിലേക്ക് ഉയര്‍ത്തുന്ന അഭൌമമായ അനുഭവമാണ് കുട്ടീ സ്നേഹം... അതാര്‍ജ്ജിക്കാന്‍ സ്നേഹിക്കുക എന്ന തപസ്സ് മാത്രമാണു വഴി. ആ തപസ്സില്‍നിന്നും ഉണരുന്ന സ്നേഹം മാനവികതലത്തില്‍ നിന്നും വിശ്വപ്രേമം എന്ന വിശാലതയിലേക്ക് നമ്മെ കൊണ്ടെത്തിക്കും. പിന്നെ സര്‍വ്വം സ്നേഹമയം... അതു തന്നെയാണ് മുക്തിയും മോക്ഷവും സമാധിയും. യഥാര്‍ത്ഥമായ പരമാനന്ദം...
ReplyDeleteആശംസകള്‍
thank you sir
ReplyDeleteഒന്ന് തികച്ചും ശരി തന്നെ..
ReplyDeleteമരണം... അതിനെ ഒന്ന് സ്നേഹിച്ചു നോക്കിയേ.. നല്ല രസമാ ആ പ്രണയം...
jst go thro it...
http://padaswanam.blogspot.com/2010/03/blog-post_27.html
ചിലര്‍ സ്നേഹത്തിനു വേണ്ടി സ്നേഹിക്കുന്നു, മറ്റു ചില മറ്റു കാര്യങ്ങള്‍ക്കുവേണ്ടി സ്നേഹിക്കുന്നു... തിരികെ ഒന്നും പ്രതീക്ഷിക്കാതെ നമുക്കു സ്നേഹിക്കാന്‍ പറ്റുമൊ?
ReplyDeleteആശംസകള്‍..
thanks to all
ReplyDeleteആശംസകള്‍...
ReplyDeleteഎനിക്കും അതു മാത്രമായിരിക്കും കിട്ടുന്നത് , അല്ലേ?
ReplyDeleteപ്രിയ മിത്രമേ,
ReplyDelete‘ഏകാന്തതയുടെ കാമുകി’ എന്ന പേരിൽ താങ്കളെഴുതിയ കവിത വായിച്ചു. നാം തമ്മിലറിയില്ല. അതുകൊണ്ട് ചില അപ്രിയ സത്യങ്ങൾ പറയാനനുവദിക്കൂ.
ഇപ്പോ കേരളത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന ‘പുതിയ പാഠ്യപദ്ധതി’ പ്രകാരം, കുട്ടികളുടെ നോട്ടുബുക്കിൽ അധ്യാപകർ ചുവന്ന മഷി കൊണ്ട് തെറ്റിടാൻ പാടില്ല. കാരണം, അത് കുട്ടികൾക്ക് മനോവിഷമമുണ്ടാക്കും. അതു പാടില്ല. നിരന്തരം പ്രോത്സാഹിപ്പിച്ചുകോണ്ടേയിരിക്കണം. അതാണത്രേ ശരി. ഫലമെന്താണെന്നറിയാമോ? പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പത്താംക്ലാസായാലും നേരേചോവ്വേ എഴുതാനും വായിക്കാനും അറിഞ്ഞു കൂടാ. മലയാളം ക്ലാസ്സുകളുടെ കാര്യം അതിലും കഷ്ടമാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട്. കൂട്ടിയെഴുതാനറിയുന്നവരെല്ലാം കവികൾ! ഇതിനിടയിൽ,സൂക്ഷ്മമായ ഗുണദോഷ വിചിന്തനം ലഭിക്കാതെ, ഉള്ളുപൊള്ളയായ അഭിനന്ദനങ്ങൾ നിമിത്തം കവിതാവാസനയുള്ള കുട്ടികൾ ക്ഷുദ്രരചനകളിൽ ഒതുങ്ങിപ്പോകുന്നു.
അത്തരമൊരവസ്ഥ നിങ്ങൾക്കുമുണ്ട്!
( തൊട്ടു താഴെയുള്ളതു കൂടി )
( തുടർച്ച)
ReplyDeleteഅത്തരമൊരവസ്ഥ നിങ്ങൾക്കുമുണ്ട്!
ഒന്നാമത്: മാധവിക്കുട്ടിയുടെ പ്രഖ്യാത നോവലെറ്റിന്റെ പേര് നിങ്ങൾ ഒഴിവാക്കണമായിരുന്നു. സ്വന്തമായി ഒരു പേര് ബ്ലോഗിനു കിട്ടുന്നില്ലെങ്കിൽ , നിങ്ങളെന്തു കവി? ഓർക്കുക; സൂക്ഷ്മമായ അനുഭവങ്ങളുടെ ആവിഷ്കരണമെന്നതു പോലെ സൂക്ഷ്മമായ ഭാഷയുടെ ആവിഷ്കരണവുമാണ് കവിത. കിട്ടിയ വാക്കു സ്വീകരിക്കലല്ല, കിട്ടാത്ത വാക്കിനായുള്ള പിടച്ചിലാണു കാവ്യജീവിതം.
മനസ്സിൽ തോന്നിയതു പകർത്തലല്ല കവിത. വീണുകിട്ടിയ തീപ്പൊരിയെ ഏറെനാൾ കൊണ്ട് തീയായി വളർത്തലാണ്. ‘സ്നേഹാന്വേഷണം’ എന്ന കവിത(!) വായിച്ചു. സത്യത്തിൽ അത് വരി മുറിച്ചെഴുതിയ ഗദ്യം മാത്രമല്ലേ? കുറേ പ്രസ്താവനകൾ. ഒടുവിൽ നമുക്കെല്ലാം മുമ്പേ, ഒരുപാടു പേരു പറഞ്ഞ ഒരു കാര്യവും ചേർത്തു. ഇതിലെവിടെ കവിതയിരിക്കുന്നു പെങ്ങളേ? ഓരോ മൂന്നാം വരിയും പൊള്ളുന്ന വാക്യങ്ങളാകണമായിരുന്നു. നിങ്ങളുടെ കവിഹൃദയം ആ വരികളിൽ തിളയ്ക്കണമായിരുന്നു. അതുണ്ടായില്ല. പകരം കുറേ പ്രസ്താവനകൾ.
ഓരോ കവിതയും മനസ്സിലെഴുതൂ. മാറ്റിയും തിരുത്തിയും കൂട്ടിയും കുറച്ചും മനസ്സിൽത്തന്നെ വയ്ക്കൂ. ഒടുവിൽ, ഒടുവിൽ മാത്രം, ഏറെനാളുകൾ ചിപ്പിക്കുള്ളിലിരുന്ന മണൽത്തരിയെപ്പോലെ, മുത്തായി പുറത്തു വരട്ടെ.
നിങ്ങളൊരു പെൺ പേരുകാരിയായതിനാൽ എല്ലാവരും ഏതു വികൃത രചനയെയും പുകഴ്ത്തും. പക്ഷേ, ഓർക്കുക, ഒരു എഡിറ്ററുള്ള ഒരു മാധ്യമവും നിങ്ങളെ പരിഗണിക്കില്ല. വിമർശനങ്ങളെ പോസിറ്റീവായി പരിഗണിച്ച് വളരുക. പ്രമുഖ കവികളെ വായിച്ചു തീർക്കാൻ മറക്കാതിരിക്കുക. അവരുടെ തുടർച്ചയായി, പുതുകാലത്തിന്റെ പ്രതിനിധിയായി, എഴുതുക.
ഹൃദയം നിറഞ്ഞ ആശംസകൾ!
നിങ്ങള്‍ തിരഞ്ഞത് സ്നേഹത്തെ ആയിരിക്കില്ല.
ReplyDeleteവേറെ ഏതോ വികാരത്തെയാണ്.
വായിച്ചിരുന്നു...
ReplyDeleteമുമ്പ് കിട്ടിയ അഭിപ്രായങ്ങളൊന്നും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. കമന്റുകൾക്ക് വെറുതെ നന്ദി പറഞ്ഞാൽ മതിയോ? അക്ഷരത്തെറ്റുകൾ പോലും ചൂണ്ടിക്കാണിച്ചിട്ട് തിരുത്താത്തതെന്ത്?
ഹഹഹഹ.......
ReplyDeleteഅപ്പോള്‍ ഇതെഴുതുന്നത്
സ്വര്‍ഗ്ഗത്തില്‍ നിന്നോ, നരകത്തീയില്‍ നിന്നോ ???
സ്നേഹം നമ്മുടെ മനസ്സിനകത്തുതന്നെ ജന്മമെടുക്കേണ്ടഠുണ്ട്.
സ്നേഹം അന്യരില്‍ അന്വേഷിക്കുന്നത്
പിച്ച തെണ്ടാന്‍ നാക്കുന്ന മാനസ്സികാവസ്ഥയാണ്.
സ്നേഹവും സന്തോഷവും നമ്മുടെ മനസ്സില്‍നിന്നും
ഉത്ഭവിച്ച് സമൂഹത്തിലേക്ക് നിറഞ്ഞൊഴുകണം !!!
അതിന് ആദ്യം വേണ്ടത് നാം ശാരീരികമായി
അദ്ധ്വാനിക്കുകയാണ് :)
ചിത്രകാരന്റെ ആശംസകള്‍ !!!
Sankada kadal muzhuvan kori ozhikkunna varikal.
ReplyDelete