Friday, 4 June 2010

വ്യര്‍ത്ഥമായ വാക്കുകള്‍

നിറമുള്ള നിന്‍റെ  വാക്കുകളെ വിശ്വസിച്ച്
ഞാന്‍ കാത്തിരുന്നു ...

കാത്തിരിപ്പിനൊടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു 
വാക്കുകള്‍ക്ക് നിയതമായ അര്‍ത്ഥമില്ലെന്ന് ...
സ്രോതാവ് തനിക്കിഷ്ടമുള്ള രീതിയില്‍ 
ഓരോ വാക്കുകളെയും വ്യാഖ്യനിക്കുകയാണെന്ന്...

കൂട്ടുകാരാ,
പറയൂ ,
നിനക്കോ എനിക്കോ തെറ്റുപറ്റിയത് ?

17 comments:

  1. രണ്ടാള്‍ക്കുമല്ല;വാക്കുകള്‍‍ക്കാന് തെറ്റ് പറ്റിയത്! വാക്കുകള്‍ പലപ്പോഴും വന്‍ യുദ്ധങ്ങള്‍ തന്നെ ഉണ്ടാക്കിയിട്ടില്ലേ ?

    ReplyDelete
  2. കൂട്ടുകാരാ,

    പറയൂ ,

    നിനക്കോ എനിക്കോ തെറ്റുപറ്റിയത് ?

    ആ,,,,, ആര്‍ക്കറിയാം,, ഏതായാലും എനിക്കല്ല.! :)

    ReplyDelete
  3. സത്യമാണ്. എനിക്കുതെറ്റുപറ്റി. പലേടത്തും നിറങ്ങള്ക്കു പുറകെ പോവാന് സാഹചര്യങ്ങളെന്നെ പ്രേരിപ്പിച്ചു. പ്രണയത്തെപ്പറ്റിയല്ല കെട്ടോ.

    ReplyDelete
  4. “വാക്കുകള്‍ക്ക് നിയതമായ അര്‍ത്ഥമില്ലെന്ന് ...
    ശ്രോതാവ് തനിക്കിഷ്ടമുള്ള രീതിയില്‍
    ഓരോ വാക്കുകളെയും വ്യാഖ്യനിക്കുകയാണെന്ന്...”

    കവിത്വം തുളുമ്പുന്ന വരികൾ!
    അനിയത്തീ നിന്നിൽ കവിതയുണ്ട്!

    (ടൈപ്പിംഗ് മിസ്റ്റേക്കുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ)

    ReplyDelete
  5. നിറമുള്ള വാക്കുകള്‍ വിശ്വസിക്കരുതായിരുന്നു
    ഏതായാലും കാത്തിരിപ്പിനൊടുവില്‍ തിരിച്ചറിഞ്ഞല്ലോ..
    വാക്കുകള്‍ക്ക് നിയതമായ അര്‍ത്ഥമില്ലെന്ന് .. :)

    ReplyDelete
  6. സ്രോതാവ് തനിക്കിഷ്ടമുള്ള രീതിയില്‍
    ഓരോ വാക്കുകളെയും വ്യാഖ്യനിക്കുകയാണെന്ന്...

    തെറ്റ് പറ്റിയത് എവിടെയെന്നു സ്പഷ്ട്ടം...
    നന്നായിരിക്കുന്നു...

    ReplyDelete
  7. ഇവടെ വന്നതാണ് തെറ്റ് പറ്റിയത് ..ഹി..ഹി

    ReplyDelete
  8. പ്രിയ കൂട്ടുകാരി,
    അതല്ലേ വാക്കിന്റെ ശക്തി, ചിത്രണത്തേക്കാള്‍ വാക്കിനുള്ള മേന്മയും അതല്ലേ, ചിത്രം ഒരുവന്റെ ചിന്തയെ വരച്ചുകാട്ടി നിജ പ്പെടുത്തുമ്പോള്‍...വാക്കുകള്‍ ചിന്തയെ അതിരുകള്‍ക്ക് അതീതമാക്കുന്നു...നീ അല്‍പ്പം കാത്തിരുന്നെങ്കില്‍ എന്താ, വക്കിനോളം തൂക്കമില്ല ഈ ഊക്കന്‍ ഭൂമിക്കു പോലുമെന്നു കേട്ടിട്ടില്ലേ....നല്ല വാക്കുകള്‍ നിനക്കൊപ്പം മേലിലും ഉണ്ടാകട്ടെ,
    ആശംസകള്‍ ....സ്നേഹപൂര്‍വ്വം റൂബിന്‍

    ReplyDelete
  9. തെറ്റു പറ്റിയത് കാലത്തിനാകാം !

    ആശംസകള്‍

    ReplyDelete
  10. enthe puthu varhakal onnum kanunnilla

    ReplyDelete
  11. വാക്കുകളും കാത്തിരി പ്പുകളും പലപ്പോളും ചെന്നത്തുനത് ഒരു വലിയ വെളിപാടിലെക്കാന് ... ഇത്രനാളും കാത്തിരുന്ന കാലങ്ങളും വിശ്വസിച്ച വാക്കുകളും വ്യര്‍ഥമാണ് എന്നെ സത്യതിലെക്കാണ്...അത് മനസ്സിലാക്കുനിടത്ത് നിന്ന് പുതിയ പ്രണയം തുടങ്ങുന്നു ....

    ReplyDelete
  12. pls remove this word verification
    ഒന്നിനും വേണ്ടി കാത്തു നില്‍ക്കാന്‍ സമയമില്ലാതവ്ര്‍ക്ക് ഇതൊരു ബുദ്ധിമുട്ടാകും

    ReplyDelete
  13. നിറമുള്ള നിന്‍റെ വാക്കുകളെ വിശ്വസിച്ച്

    ഞാന്‍ കാത്തിരുന്നു ...

    സത്യമാണോ ഈ വരികള്‍ :)

    ReplyDelete
  14. എന്റെ പടച്ചോനെ..
    ഈടെ ബന്ന ഞമ്മക്കാണോ തെറ്റ് പറ്റിയത്..?


    എന്റെ സുഹൃത്താകാന്‍ പോകുന്നവനെ,
    നല്ല കവിത .
    നല്ല വാക്കുകള്‍..
    ആശംസകള്‍..

    ReplyDelete