പ്രിയ്യപെട്ടവനെ ,ഞാന്‍ എഴുതുന്നത് നിനക്കയാണ്
എന്‍റെ വാക്കുകള്‍ നീ ശ്രധിക്കില്ലെന്നറിയാം
എങ്കിലും ഞാന്‍ എഴുതുകയാണ് ....
എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയത്
നീയായിരുന്നു
നിന്‍റെ കയ്പിടിച്ചു ,നിന്‍റെ കണ്ണിലൂടെ
ഞാന്‍ ഈ ലോകത്തെ കണ്ടു .
അറിയാത്ത വഴികളിലൂടെ ഒരുമിച്ചു
സഞ്ചരിച്ചു ...
ഒടുവില്‍ അപരിചിതമായ ഏതോ വഴിയില്‍
നീ എന്നെ ഉപേക്ഷിച്ചു .
പെട്ടന്നുള്ള നിന്‍റെ തിരോധാനം എന്നെ
മരവിപ്പിച്ചു .
മരവിച്ച മനസ്സോടും ,കലങ്ങിയ കണ്ണുകളോടും കൂടി
ഞാന്‍ എന്നും ജീവിക്കുന്നു ...
നിന്നെ മാത്രം ഓര്‍ത്തുകൊണ്ട് ...
ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ,
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ,
നിന്‍റെ തിരിച്ചു വരവിനായി ....