ഞാന്‍ ഒരു രാത്രി സന്ജാരിനി...
ചില ദിവസം രാത്രികളില്‍ എന്‍റെ മനസ്സ്
ഞാനറിയാതെ യാത്ര പുറപ്പെടുന്നു .
തുറന്നിട്ട ജാലക കമ്പികള്‍ക്കിടയിലൂടെ
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന
മരച്ചില്ലകളോട് കുശലം ചോദിച്ചുകൊണ്ട് ...
യാത്ര അവസാനിക്കുന്നത്
ഏതെങ്കിലും കടല്‍ തീരത്താകും.
അവിടെ ഇരുന്നു കടല്‍ തിരകളോട് സംസാരിക്കും .
സംസാരമൊടുവില്‍ വാക്കുതര്‍ക്കമാകും
തിര പിണങ്ങി തിരിച്ചുപോകും ...
പിന്നീടുള്ള സംസാരം മണല്‍ തരികലോടാകും
എന്നും മനുഷ്യന്റെ ചവിട്ടെട്ടു കഴിയുന്ന
അവരുടെ വിധിയെയോര്‍ത്തു
അവരോടോപ്പമിരുന്നു കനീര്‍വാര്‍ക്കും
അവിടെനിന്നു കാറ്റിന്റെ കയ്യും പിടിച് യാത്ര തുടങ്ങും
കൊച്ചുവര്‍ത്തമാനം പറഞ്ഞ്,
നടന്നു തളര്‍ന്ന് ,
പുലര്ചെയാകും വീട്ടില്‍ തിരിച്ചെത്തുക .
പിന്നെ സുഖമായി കിടന്നുറങ്ങും ...
അടുത്ത രാത്രിയെ സ്വപ്നം കണ്ടുകൊണ്ട്...
നല്ല വരികള്‍,. പക്ഷെ അക്ഷരങ്ങള്‍ പിണങ്ങുമ്പോള്‍ കല്ല് കടിക്കുന്നു ,http://www.google.com/transliterate/indic/Malayalam,
ReplyDeleteഇതൊന്നു try ചെയ്തു നോക്കു. പ്രണയത്തിന്റെ സുഖമുള്ള നൊമ്പരം എനിക്കും ഇഷ്ടമാണ് :)