Sunday, 26 December 2010

പറന്നു പോയ സ്വപ്നം

ജീവിത പാതയിലെവിടെയോ വച്ചെ -
നിക്കൊരു കുഞ്ഞു സ്വപ്നം
കളഞ്ഞു കിട്ടി .
മയില്‍‌പ്പീലി തുണ്ടുകല്‍ക്കിട -
യിലാ സ്വപ്നത്തെ
പുസ്തകതാളില്‍ ഒളിച്ചുവച്ചു .
പെറ്റുപെരുകുന്ന പീലികള്‍ക്കൊപ്പമാ
സ്വപ്നവും മെല്ലെ വളര്‍ന്നു വന്നു .
പെട്ടെന്നൊരു കൊടും കാറ്റിലാ
സ്വപ്നവും
പീലികള്‍ക്കൊപ്പം പറന്നു പോയി .

Monday, 9 August 2010

സ്നേഹാന്വേഷണം

ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു ...
ബാല്യത്തില്‍ ...
കിട്ടിയത് സ്നേഹ സദ്രിസ്യമായ മറ്റേതോ വികാരം .

ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു
കൌമാരത്തില്‍ ...
കിട്ടിയത് ശരീരത്തെ ആഗ്രഹിച്ച കാമുകന്‍റെ പ്രണയം

ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു
യൌവനത്തില്‍ ...
കിട്ടിയത് ഭര്‍ത്താവിന്‍റെ ഔതാര്യപൂര്‍വമായ തലോടല്‍

ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു ...
വാര്‍ധക്യത്തില്‍ ...
കിട്ടിയത് മകന്‍റെ സാമിപ്യം

ഞാന്‍ സ്നേഹത്തെ അന്വേഷിച്ചു
കണ്ടെത്തി ...
ശാശ്വത സ്നേഹം ...
മരണം ...!

Friday, 4 June 2010

വ്യര്‍ത്ഥമായ വാക്കുകള്‍

നിറമുള്ള നിന്‍റെ  വാക്കുകളെ വിശ്വസിച്ച്
ഞാന്‍ കാത്തിരുന്നു ...

കാത്തിരിപ്പിനൊടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു 
വാക്കുകള്‍ക്ക് നിയതമായ അര്‍ത്ഥമില്ലെന്ന് ...
സ്രോതാവ് തനിക്കിഷ്ടമുള്ള രീതിയില്‍ 
ഓരോ വാക്കുകളെയും വ്യാഖ്യനിക്കുകയാണെന്ന്...

കൂട്ടുകാരാ,
പറയൂ ,
നിനക്കോ എനിക്കോ തെറ്റുപറ്റിയത് ?

Monday, 17 May 2010

ഒരു പ്രതിധ്വനി

എന്‍റെ കാതുകളില്‍ എന്നും ആ സ്വരമുണ്ട് .

ആ സ്വരത്തിലടങ്ങിയ വേദന ഞാന്‍ അറിയുന്നു .

പെട്ടന്ന് ആ സ്വരം നിശ്ചലമായി .

ഇപ്പോള്‍  കേള്‍ക്കാന്‍ കഴിയുന്നത് ആ സ്വരത്തിന്റെ ഒരു പ്രതിധ്വനി   മാത്രം ...

Sunday, 16 May 2010

പുഴ ഒഴുകുകയാണ്

പുഴ ഒഴുകുകയാണ് ...
ഭാവമാട്ങ്ങലോന്നുമില്ലാതെ ...
അവള്‍ ആരെയായിരിക്കാം തെരെയുന്നുണ്ടാകുക ?
ജന്മം നല്‍കിയ അമ്മയെയോ ?
സ്നേഹിച്ചു വളര്‍ത്തിയ അച്ഛനെയോ ?
വളര്‍ച്ചയുടെ ഏതോ പടവില്‍ ജീവിതത്തിനു താങ്ങായ കളിക്കൂട്ടുകരിയെയോ ?
സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രിയ്യപെട്ടവനെയോ ?

എവിടെയോവച്ച് നഷ്ട്ടപെട്ട എന്തിനെയോ തേടി ,
അവള്‍ ഒഴുക്ക് തുടരുകയാണ് ......
ജീവിത പാതയില്‍ എവിടെയെങ്കിലും വച്ച് അവരെ കണ്ടുമുട്ടാം എന്ന പ്രതീക്ഷയോടെ ...

Friday, 7 May 2010

തിരിച്ചുവരവുകള്‍

പ്രിയ്യപെട്ടവനെ ,
ഞാന്‍ എഴുതുന്നത് നിനക്കയാണ് 
എന്‍റെ വാക്കുകള്‍ നീ ശ്രധിക്കില്ലെന്നറിയാം 
എങ്കിലും ഞാന്‍ എഴുതുകയാണ് ....

എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയത് 
                      നീയായിരുന്നു 
നിന്‍റെ കയ്പിടിച്ചു ,നിന്‍റെ കണ്ണിലൂടെ 
                     ഞാന്‍ ഈ ലോകത്തെ കണ്ടു .
അറിയാത്ത വഴികളിലൂടെ ഒരുമിച്ചു
                      സഞ്ചരിച്ചു ...


ഒടുവില്‍ അപരിചിതമായ ഏതോ വഴിയില്‍ 
                    നീ എന്നെ ഉപേക്ഷിച്ചു .
പെട്ടന്നുള്ള നിന്‍റെ തിരോധാനം  എന്നെ 
                    മരവിപ്പിച്ചു .

മരവിച്ച മനസ്സോടും ,കലങ്ങിയ  കണ്ണുകളോടും കൂടി 
ഞാന്‍ എന്നും ജീവിക്കുന്നു ...
നിന്നെ മാത്രം ഓര്‍ത്തുകൊണ്ട്‌ ...
ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ,
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ,
നിന്‍റെ തിരിച്ചു വരവിനായി ....

Thursday, 6 May 2010

മാനസ യാത്ര

ഞാന്‍ ഒരു രാത്രി സന്ജാരിനി...

ചില ദിവസം രാത്രികളില്‍ എന്‍റെ മനസ്സ്
ഞാനറിയാതെ യാത്ര പുറപ്പെടുന്നു .
തുറന്നിട്ട ജാലക കമ്പികള്‍ക്കിടയിലൂടെ
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന
മരച്ചില്ലകളോട് കുശലം ചോദിച്ചുകൊണ്ട് ...

യാത്ര അവസാനിക്കുന്നത്
ഏതെങ്കിലും കടല്‍ തീരത്താകും.
അവിടെ ഇരുന്നു കടല്‍ തിരകളോട് സംസാരിക്കും . 

സംസാരമൊടുവില്‍ വാക്കുതര്‍ക്കമാകും 
തിര പിണങ്ങി തിരിച്ചുപോകും ...
പിന്നീടുള്ള സംസാരം മണല്‍ തരികലോടാകും  
എന്നും മനുഷ്യന്റെ ചവിട്ടെട്ടു കഴിയുന്ന 
അവരുടെ വിധിയെയോര്‍ത്തു 
അവരോടോപ്പമിരുന്നു കനീര്‍വാര്‍ക്കും 


അവിടെനിന്നു കാറ്റിന്റെ കയ്യും പിടിച് യാത്ര തുടങ്ങും 
കൊച്ചുവര്‍ത്തമാനം പറഞ്ഞ്,
നടന്നു തളര്‍ന്ന് ,
പുലര്ചെയാകും വീട്ടില്‍ തിരിച്ചെത്തുക .
പിന്നെ സുഖമായി കിടന്നുറങ്ങും ...
അടുത്ത രാത്രിയെ സ്വപ്നം കണ്ടുകൊണ്ട്‌...